ലണ്ടന്‍: ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. ബക്കിംങ് ഹാം കൊട്ടാരത്തില്‍ നിന്നാണ് ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനമുണ്ടായത്. അദ്ദേഹം ഇപ്പോള്‍ കാന്‍സര്‍ ചികിത്സയ്ക്ക് വിധേയനായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചാള്‍സ് രാജാവിന് പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. വെസ്റ്റ് മിന്‍സ്റ്ററിലെ കര്‍ദിനാളാണ് ഇദ്ദേഹം.
ചാള്‍സ് രാജാവിന്റെ രോഗവിവരം തന്നെ ദു:ഖിതനാക്കിയിരിക്കുകയാണെന്നും ഇ്ംഗ്ലണ്ട് ആന്റ് വെയില്‍സിലെ മുഴുവന്‍ കത്തോലിക്കാസമൂഹത്തിന്റെ പ്രാര്‍ത്ഥനകള്‍ താങ്കള്‍ക്കുണ്ടെന്നും എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും കര്‍ദിനാള്‍ തന്റെ കുറിപ്പില്‍ പറയുന്നു.
ഏതുതരം കാന്‍സറാണ് പിടികൂടിയിരിക്കുന്നതെന്ന് ബെക്കിംങ്ഹാം കൊട്ടാരത്തില്‍ നിന്നുള്ളകുറിപ്പ് വ്യക്തമാക്കുന്നില്ല.പ്രോസ്റ്ററേറ്റ് കാന്‍സറാണ് രാജാവിനെന്നാണ് നിഗമനം.