Wednesday, March 26, 2025
spot_img
More

    ദൈവം പ്രാര്‍ത്ഥന കേള്‍ക്കാനുള്ള എളുപ്പവഴി ഏതാണെന്നറിയാമോ?

    ദൈവം പ്രാര്‍ത്ഥന കേള്‍ക്കാനുള്ള എളുപ്പവഴി എന്താണ് എന്നതിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് കിട്ടുന്ന തിരിച്ചറിവുകള്‍ ഇവയാണ്.

    1 ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കുക
    2 ഹൃദയപരമാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുക
    3 വിശ്വാസത്തില്‍ സ്ഥിരതയോടെ പ്രാര്‍ത്ഥിക്കുക

    ഹൃദയപരമാര്‍ത്ഥതയോടെ പ്രാര്‍്ത്ഥിക്കുന്നതിന് മികച്ച ഉദാഹരണമാണ് ചുങ്കക്കാരന്റെ പ്രാര്‍ത്ഥന. താന്‍ പാപിയാണെന്നും ദൈവത്തിന്റെ മുമ്പില്‍ നില്ക്കാനുളള യോഗ്യത പോലും തനിക്കില്ലെന്നും അയാള്‍ക്കറിയാമായിരുന്നു. എളിമയുള്ള പ്രാര്‍ത്ഥനയാണ് അത്. പ്രാര്‍ത്ഥിക്കുമ്പോള്‍ സത്യസന്ധരായിരിക്കുക, എളിമയുള്ളവരായിരിക്കുക.ദൈവം പ്രാര്‍ത്ഥന കേള്‍ക്കും.

    വിശ്വാസത്തില്‍ സ്ഥിരതയോടെ പ്രാര്‍ത്ഥിക്കുന്നതിന് തെളിവാണ് വിധവയുടെ പ്രാര്‍ത്ഥന. ഇടതടവില്ലാതെയുംവിശ്വാസത്തോടെയുമായിരുന്നു വിധവ പ്രാര്‍ത്ഥിച്ചിരുന്നത്. ആ പ്രാര്‍ത്ഥനയും ദൈവസന്നിധിയില്‍ സ്വീകാര്യമായി.

    ചോദിച്ചുകൊണ്ടിരിക്കുക എന്നതാണ് മറ്റൊരു വഴി. വാതില്‍ക്കല്‍ തുടര്‍ച്ചയായിവിളിച്ചുകൊണ്ടിരുന്നതുകൊണ്ട് സ്‌നേഹിതന് വേണ്ടി വാതില്‍ തുറന്നുകൊടുത്ത ഗൃഹനാഥനെ നാം ലൂക്കായുടെ സുവിശേഷം 11:5-13 ല്‍ കാണുന്നു. തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക. ദൈവംതീര്‍ച്ചയായും നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും. അതായത് ദൈവത്തെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുക..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!