കല്ലറ വെഞ്ചിരിപ്പിനും ധൂപാര്‍പ്പണ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. പഴയ നിയമമാണ് ഇതിന് ആധാരം. പാപപരിഹാരത്തിന് ധൂപ ബലി വേണമെന്ന് പഴയനിയമം പറയുന്നുണ്ട്. അതുപോലെ മക്കബായരുടെ പുസ്തകത്തില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പാപപരിഹാരബലി നടത്താന്‍ ജറുസലേം ദേവാലയത്തിലേക്ക് അയ്ക്കപ്പെടുന്നതായി നാം വായിക്കുന്നുണ്ട്.
സോപ്പായാല്‍ എന്റെ പാപം കഴുകണമേ എന്നാണ് സങ്കീര്‍ത്തനകാരന്‍ പ്രാര്‍ത്ഥിക്കുന്നത്. ഇതിനോട്‌ചേര്‍ന്നുകൊണ്ടാണ് സഭയും മൃതരുടെ അസ്ഥികളിന്മേല്‍ വിശുദ്ധജലം തളിക്കുന്നത്. സഭയുടെ ഓരോ കര്‍മ്മങ്ങളും തിരുവചനാധിഷ്ഠിതമാണെന്ന് ചുരുക്കം.