സമ്പത്ത് എല്ലാവരുടെയും ആഗ്രഹമാണ്. അതുകൊണ്ടാണ് ദൈവഹിതമല്ലാത്ത പ്രവൃത്തികളിലൂടെ പോലും സമ്പത്ത് ആര്‍ജ്ജിക്കാനായി എല്ലാവരും ശ്രമിക്കുന്നത്. സമ്പത്തിനെ പഴയ നിയമം ഒരിക്കലും മോശപ്പെട്ട കാര്യമായി കാണുന്നില്ല എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. അബ്രഹാം,ജോബ് തുടങ്ങിയവരെല്ലാം സമ്പന്നര്‍ കൂടിയായിരുന്നുവെന്നും നാം ഓര്‍മ്മിക്കേണ്ടതുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സമ്പത്ത് ഉണ്ടാകാന്‍ നാം എന്താണ് ചെയ്യേണ്ടത്. തിരുവചനം പറയുന്ന്ത ഇങ്ങനെയാണ്:
നിനക്ക് ദൈവത്തോട് ഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുകയും അവിടുത്തേക്ക് പ്രീതികരമായത് അനുഷ്ഠിക്കുകയും ചെയ്താല്‍ നിനക്ക് വലിയ സമ്പത്ത് വരും( തോബിത്ത് 4:21).
ദൈവാനുഗ്രഹമാണ് നമുക്ക് സമ്പത്ത് നല്കുന്നതെന്ന കാര്യവും മറക്കരുത്. ദൈവാനുഗ്രഹം കിട്ടണമെങ്കില്‍ നാം ദൈവഹിതപ്രകാരം ജീവിക്കുന്നവരായിരിക്കുകയും വേണം.