നോമ്പുകാലത്ത് അടിസ്ഥാനപരമായി മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പാലാ രൂപതാധ്യ്ക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 1 ദൈവവുമായുള്ള ബന്ധം പുതുക്കണം. 2 സഹോദരങ്ങളുമായുളള ബന്ധം പുതുക്കണം. 3 പ്രപഞ്ചവും സര്‍വ്വസൃഷ്ടി ജാലങ്ങളുമായുള്ള ബന്ധം പുതുക്കണം. നോമ്പുംഉപവാസവുംദൈവത്തിന്റെ ആയുധം ധരിക്കലാണ്. കര്‍മ്മം ചെയ്യുന്നവരുടെ കരുത്താണ് നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും.
ദൈവത്തിന്റെ കൂടെ ആയിരിക്കുന്നതിന്റെയും ദൈവത്തെ കൂട്ടത്തില്‍ കൊണ്ടുനടക്കുന്നതിന്റെയും കരുത്താണത്. ഉത്തമമായ നോമ്പ് ഉത്തമമായ ഔഷധമാണ്. ആത്മാവില്‍ രൂപപ്പെട്ടിട്ടുള്ള അസ്വസ്ഥതകളെ ദൂരീകരിക്കണം. കയ്പ്പുള്ള മരുന്ന് ശരീരത്തില്‍ നിന്ന് വിഷാംശത്തെ പുറത്തെടുത്തുകളയുന്നതുപോലെ നോമ്പും ഉപവാസവും ആത്മാവില്‍ നിന്ന് ദുശ്ചിന്തകളെ പറിച്ചെടുത്തു ദൂരെയെറിയും. ഉത്ഥാനത്തിന്റെ മഹത്വംകാണിക്കാന്‍ നമ്മെ ഒരുക്കുന്ന നോവാണ് നോമ്പ്. മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.