പരിശുദ്ധ അമ്മയോടു പ്രാര്‍ത്ഥിക്കുന്നതില്‍ മടിയില്ലാത്ത, മറന്നുപോകാത്ത നമ്മള്‍ അത്രത്തോളം ഭക്തിയും സ്‌നേഹവും യൗസേപ്പിതാവിനോട് കാണിക്കുന്നുണ്ടോയെന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. എങ്കിലും നമ്മളില്‍ പലരും കറ കളഞ്ഞ യൗസേപ്പ് ഭക്തരാണ് താനും. അതെന്തായാലും മാതാവിനോടെന്ന പോലെ യൗസേപ്പിതാവിനോടും പ്രാര്‍ത്ഥിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നുണ്ട്. വിശുദ്ധ മാര്‍ഗരറ്റിനോടാണ് ഈശോ തന്റെ ഉള്ളം വെളിപെടുത്തിയത്. ഈശോ വിശുദ്ധയോട് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്.
‘ എല്ലാ ദിവസവും നിങ്ങള്‍ എന്റെ വത്സലമാതാവിനോടും എന്റെ രക്ഷകര്‍ത്താവും എനിക്ക് അത്യന്തം പ്രിയങ്കരനുമായ യൗസേപ്പിതാവിനോടും സവിശേഷരീതിയില്‍ പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍അതിയായി ആഗ്രഹിക്കുന്നു.’
ഈശോയുടെ വാക്കുകള്‍ അനുസരിക്കാന്‍ കടപ്പെട്ടവരായ നമ്മള്‍ ഇനിയെങ്കിലും വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കുന്നവരായി മാറട്ടെ.