ബുധനാഴ്ചകള്‍ യൗസേപ്പിതാവിന് വേണ്ടി പ്രത്യേകമായി നീക്കിവച്ചിരിക്കുന്ന ദിവസമാണ്. എന്നാല്‍ അതോടൊപ്പം തന്നെ തുടര്‍ച്ചയായി വരുന്ന 9 ആദ്യ ബുധനാഴ്ചകള്‍ നല്‍മരണസിദ്ധിക്കായി വി.യൗസേപ്പിതാവിന്റെ മാധ്യസ്ഥത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവയാണ്. മരണാസന്നരായ വ്യക്തികള്‍ക്കുവേണ്ടി ആദ്യ ബുധനാഴ്ച വണക്കത്തിലൂടെ പ്രാര്‍ത്ഥിക്കാവുന്നതാണ്.
ഇതുകൂടാതെ തുടര്‍ച്ചയായ ഏഴ് ഞായറാഴ്ചകളില്‍ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ബഹുമാനാര്‍ത്ഥം ദിവ്യകാരുണ്യം സ്വീകരിക്കുക, ഓരോ ഞായറാഴ്ചയും വിശുദ്ധ യൗസേപ്പിതാവിന്റെ ഏഴ് സന്താപസന്തോഷങ്ങളെ ഭക്തിയോടെ ധ്യാനിക്കുക ഇവയും യൗസേപ്പിതാവിന്റെ ബഹുമാനാര്‍ത്ഥം അനുഷ്ഠിക്കേണ്ടതാണ്.