എല്ലാ ദിവസവും താഴെപ്പറയുന്ന വചനത്തിന്റെ ശക്തിയാല്‍ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാമോ?നമ്മുടെ മക്കള്‍ എല്ലാവിധത്തിലും ശക്തരും ധീരരുമായി മാറുന്നതിന് നാം സാക്ഷികളാകും.
അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും. സത്യസന്ധരുടെ തലമുറ അനുഗ്രഹീതമാകും. അവന്റെ ഭവനം സമ്പദ് സമൃദ്ധമാകും. അവന്റെ നീതി എന്നേക്കും നിലനില്ക്കും.( സങ്കീ 112:2)
നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരെ വിധി പ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കും. കര്‍ത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതിനടത്തലുമാണ് ഇത്.( ഏശയ്യ 54:17)
കുഞ്ഞുമക്കളേ നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍ നിങ്ങളുടെ ഉളളിലുളളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്.( 1 യോഹ 4:4)
എന്തെന്നാല്‍ ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നല്കിയത്.ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.( 2 തിമോ 1:7)
ശക്തനില്‍ നിന്ന് അടിമകളെ വിടുവിക്കുകയും സേച്ഛാധിപതിയില്‍ നിന്ന് ഇരയെ രക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍ നിന്നോട് പോരാടുന്നവരോട്് ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും.( ഏശയ്യ 49:25)