ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കണമെന്നാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. എന്നാല്‍ നമ്മെ പലരെയും സംബന്ധിച്ചിടത്തോളം ഇത് അസാധ്യവും ദുഷ്ക്കരവുമാണ്. എപ്പോഴും മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തി ദൈവവിചാരത്തോടെ ജീവിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ ഇത് അസാധ്യമായ കാര്യമല്ല എന്നതാണ് സത്യം. അസാധ്യമായ ഒരു കാര്യവും ദൈവം നമ്മോട് ആവശ്യപ്പെടുകയില്ലല്ലോ. അപ്പോള്‍ എങ്ങനെയാണ് നമുക്ക് ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നത്?
ഈശോ എന്ന നാമം ഉരുവിടുക. സ്നേഹത്തോടും പ്രാര്‍ത്ഥനയോടും കൂടി ഈശോ എന്ന നാമം എപ്പോഴും ഉച്ചരിച്ചുകൊണ്ടിരിക്കുക. അതാണ് എപ്പോഴും പ്രാര്‍ത്ഥിക്കാനുള്ള എളുപ്പമാര്‍ഗ്ഗം.