Tuesday, October 15, 2024
spot_img
More

    വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്ക് തിരിയണം

    കൊച്ചി:ചെറിയ കുടുംബം സന്തുഷ്ടകുടുംബം എന്ന വാക്കുകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്ക് തിരിയണമെന്നും കെസിബിസി പ്രോലൈഫ് സമിതിയുടെ എറണാകുളം മേഖലാ സമ്മേളനം.

    ജനസംഖ്യ ബാധ്യതയല്ല, സാധ്യതയാണ് .കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുപോയത് കുടുംബത്തിലും സമൂഹത്തിലും പലപ്രശ്‌നങ്ങള്‍ക്കും തിന്മകള്‍ക്കും കാരണമായിട്ടുണ്ട്. ദാരിദ്ര്യത്തിന് കാരണം ജനപ്പെരുപ്പമല്ല അഴിമതിയും ചൂഷണവും കെടുകാര്യസ്ഥതയുമാണ്. തൊഴില്‍ശേഷിയുള്ള ധാരാളം ചെറുപ്പക്കാര്‍ വളര്‍ന്നുവരേണ്ടത് കുഞ്ഞുങ്ങളിലൂടെയാണ്.

    ഇന്ത്യയില്‍ കുടുംബാസൂത്രണം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും അത് രാജ്യസ്‌നേഹത്തിന്റെ അടയാളമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആശങ്കയും ഉത്കണ്ഠയും ഉണര്‍ത്തുന്നവയാണെന്നും പ്രോലൈഫ് സമിതി വ്യക്തമാക്കി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!