നോമ്പുകാലം ദിവ്യകാരുണ്യത്തിലേക്ക് നോക്കിയിരിക്കാനുള്ള കാലം മാത്രമല്ല ദിവ്യകാരുണ്യവഴികളിലൂടെ സഞ്ചരിക്കാനുള്ള കാലം കൂടിയാണ്. അപ്പോള്‍ മാത്രമേ നോമ്പുകാലം നമ്മുടെ ആത്മീയജീവിതത്തിനും ഭൗതികജീവിതത്തിനും അനുഗ്രഹപ്രദമാകുകയുള്ളൂ. നോമ്പുകാലത്തില്‍ ദിവ്യകാരുണ്യവഴികൡലൂടെ നമുക്ക് എങ്ങനെ സഞ്ചരിക്കാം.
ത്യാഗപ്രവൃത്തികള്‍ അനുഷ്ഠിക്കുക
ത്യാഗപ്രവൃത്തികള്‍ ഇല്ലാതെ നോമ്പുകാലം അനുഗ്രഹപ്രദമാവുകയില്ല. ക്രിസ്തുവിനെ എല്ലാവിധത്തിലും അനുസരിക്കുക മാത്രമല്ലഅനുകരിക്കുകയും കൂടി നാം ചെയ്യേണ്ടതുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗം അനുഷ്ഠിക്കുക. സ്വന്തം ഇഷ്ടങ്ങളെ വെട്ടിക്കുറയ്ക്കുക ഏതെങ്കിലും വിധത്തിലുളള നന്മപ്രവൃത്തികള്‍ ദിവസത്തിലൊരു തവണയെങ്കിലും ചെയ്യുക.
വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുക
വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുക എന്നതാണ് മറ്റൊരു വഴി. നോമ്പുകാലത്തെ അനുഗ്രഹപ്രദമാക്കുന്നത് ക്രിസ്തുവിന്റെ ബലിയിലെ സജീവമായ പങ്കാളിത്തം വഴികൂടിയാണ്.
മറ്റുള്ളവരെ സ്‌നേഹിക്കുക
ലോകം മുഴുവനോടുമുള്ള ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ അടയാളമായിരുന്നുഅവിടുത്തെ കുരിശ്. അതുപോലെ നമ്മളും മറ്റുള്ളവരെ സ്‌നേഹിക്കുക. സ്‌നേഹിക്കാന്‍ തയ്യാറാവുക. നമുക്കു ചുറ്റിനുമുള്ളവരെ, വീടിനുള്ളിലുള്ളവരെ, നമ്മളുമായി ഇടപഴകുന്നവരെയെല്ലാം സ്‌നേഹിക്കുക.