ക്രൈസ്തവപ്രാര്‍ത്ഥനകള്‍ക്ക് ആചാര്യനോ? സംശയിക്കേണ്ട ക്രൈസ്തവപ്രാര്‍ത്ഥനകള്‍ക്ക് ഒരു മാസ്റ്ററുണ്ട്. എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും പ്രാര്‍ത്ഥനയിലെ മികച്ച രീതി ഏതാണെന്നും പഠിപ്പിക്കുകയാണ് ഈ ആചാര്യന്‍ ചെയ്യുന്നത്.
ക്രൈസ്തവപ്രാര്‍ത്ഥനകളിലെ ഈ ആചാര്യന്‍ പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെയാണല്ലോ ശിഷ്യന്മാരുടെ ജീവിതത്തില്‍ ആന്തരികമായ പരിവര്‍ത്തനമുണ്ടായത്.
അതുകൊണ്ട് പ്രാര്‍ത്ഥനാജീവിതത്തില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ തീര്‍ച്ചയായും പരിശുദ്ധാത്മാവിന്റെ സാമീപ്യം തേടുക. അവിടുത്തെ ശിഷ്യത്വം തേടുക. പരിശുദ്ധാത്മാവിന് മുമ്പില്‍ ഹൃദയംതുറക്കുക