പരിശുദ്ധ കുര്‍ബാന കൈയില്‍ സ്വീകരിക്കുമ്പോള്‍ അത് ആദരവോടെയായിരിക്കണമെന്ന് ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍. അനാദരവോടെ ഒരിക്കലും വിശുദ്ധകുര്‍ബാന സ്വീകരിക്കരുത്. നാവില്‍ സ്വീകരിക്കുന്നതാണ് ഏറ്റവും ഉചിതം. അത് സാധിക്കുന്നില്ലെങ്കില്‍ കൈയില്‍ സ്വീകരിക്കുക. കൈയില്‍ സ്വീകരിക്കുമ്പോള്‍ തിരുവോസ്തുടെ പൊടിയോ മറ്റോ കൈയിലുണ്ടെങ്കില്‍ അതും സ്വീകരിക്കണം. ഈശോ വില കൊടുത്തു വാങ്ങിയതാണ് ദിവ്യകാരുണ്യം. അത് വില കൊടുത്തു നമുക്ക് സ്വീകരിക്കണം. ഈശോയെ സ്വീകരിച്ചിട്ട് കൈയും വീശി കൂസലില്ലാതെ പോകരുത്. ആദരവോടെ കൈകള്‍കൂപ്പിവേണം പോകേണ്ടത്. മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കുകയും വേണം.