ഇന്ന് ബുധനാഴ്ചയാണല്ലോ. യൗസേപ്പിതാവിനോടുള്ള പ്രത്യേക വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന ദിവസം.ഇന്നേ ദിനം നമുക്ക് യൗസേപ്പിതാവിനോടുള്ള ചില യാചനാപ്രാര്‍ത്ഥനകള്‍ ചൊല്ലാം.
- വിശുദ്ധ യൗസേപ്പിതാവേ, ഈശോ എന്റെ ആത്മാവിലേക്ക് എഴുന്നള്ളി വന്ന് എന്നെവിശുദ്ധീകരിക്കാനായി അങ്ങ് പ്രാര്‍ത്ഥിക്കണമേ
*വിശുദ്ധ യൗസേപ്പിതാവേ, ഈശോ എന്റെ മനസ്സിലേക്ക് എഴുന്നള്ളിവന്ന് അതിനെ പ്രകാശിപ്പിക്കാനായി അങ്ങ് പ്രാര്‍ത്ഥിക്കണമേ
- ഈശോ എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളിവന്ന് അതിനെ ഉപവിയാല്‍ ജ്വലിപ്പിക്കുവാനായി യൗസേപ്പിതാവേ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ
- എന്റെ ചിന്തകളിലേക്ക് ഈശോ കടന്നുവന്ന് എന്റെ ചിന്തകളെ വിശുദ്ധീകരിക്കാനായി യൗസേപ്പിതാവേ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ
- ഈശോ എന്‌റെ ഇച്ഛാശക്തിയെ നയിക്കുവാനും ബലപ്പെടുത്തുവാനുായി യൗസേപ്പിതാവേ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.