എത്രകാലമായി കുമ്പസാരിച്ചിട്ട്?
ഓ അതിന് കുമ്പസാരിക്കാന്‍ മാത്രം ഞാനെന്നാ പാപമാ ചെയ്‌തെ? ഇതാണ് പലരുടെയും രീതി. മാരകപാപങ്ങള്‍ ചെയ്തവര്‍ മാത്രമല്ല കുമ്പസാരിക്കേണ്ടത്. അല്ലാതെയുള്ള പാപങ്ങളും നിസ്സാരമെന്ന് നാം കരുതുന്നതും അവഗണിച്ചുകളയുന്നതുമായ പാപങ്ങള്‍ ചെയ്തവരും കുമ്പസാരിക്കേണ്ടതുണ്ട്.
നമ്മളില്‍ പലരും ്അത്രയേറെ ഗൗരവം കൊടുക്കാത്ത ചില സ്വഭാവപ്രത്യേകതകള്‍ കുമ്പസാരിക്കാന്‍ സമയം കഴി്ഞ്ഞുവെന്നതിന്റെ സൂചനകളാണെന്നാണ് ആത്മീയഗുരുക്കന്മാര്‍് പറയുന്നത്.അവര്‍ കാണിച്ചുതരുന്ന അത്തരം സ്വഭാവപ്രത്യേകതകള്‍ താഴെപ്പറയുന്നവയാണ്
പെട്ടെന്നുള്ള ദേഷ്യം.
വീട്ടിലുള്ളവരോടോ സഹപ്രവര്‍ത്തകരോടോ സുഹൃത്തുക്കളോടോ എല്ലാം അകാരണമായി പൊട്ടിത്തെറിക്കുന്നു. സഹിഷ്ണുത നഷ്ടപ്പെടുന്നു. ശാന്തതയോടെ സംസാരിക്കാന്‍ കഴിയാതെ വരുന്നു.ഇത് ആത്മാവിന്റെ രോഗാവസ്ഥയാണ് വ്യക്തമാക്കുന്നത്.
പ്രലോഭനങ്ങള്‍ ശക്തമാകുന്നു
പലതരത്തിലുള്ള പ്രലോഭനങ്ങള്‍ മനസ്സിലേക്ക് കടന്നുവരുന്നു.പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയാതെ വരുന്നു. ഇതും ആത്മാവിന്റെ ഗുരുതരാവസ്ഥയാണ്.
പ്രാര്‍ത്ഥിക്കാനോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനോ ഉളള താലപര്യമില്ലായ്മ
ആത്മീയകാര്യങ്ങളില്‍ മാന്ദ്യം അനുഭവിക്കുന്ന അവസ്ഥയും ഗൗരവത്തോടെ കാണേണ്ടവയാണ്.
വിഷാദം , നിഷേധാത്മകചിന്തകള്‍
മനസ്സിലേക്ക് നിഷേധാത്മകചിന്തകള്‍ കടന്നുവരുന്നു. മനസ്സ് വിഷാദഗ്രസ്തമാകുന്നു.ഇവയും കുമ്പസാരിക്കാന്‍ സമയം കഴിഞ്ഞുവെന്നതിന്റെ സൂചനകളാണ്.
മരിയൻ പത്രത്തിലെ വാർത്തകൾ ദിവസവും നിങ്ങളുടെ whatsapp ൽ ലഭിക്കുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക