നോമ്പുകാലത്തുള്ള നമ്മുടെ ഭക്ത്യാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ടതാണല്ലോ കുരിശിന്റെ വഴി. എന്നാല്‍ എന്നുമുതല്ക്കാണ് കുരിശിന്റെ വഴി ആരംഭിച്ചതെന്ന് അറിയാമോ? നാലാം നൂറ്റാണ്ടുമുതല്ക്കാണ് കുരിശിന്റെ വഴി ആരംഭിച്ചത്. എന്നാല്‍ അത് ഇന്നുകാണുന്നതുപോലെയുള്ള രൂപത്തിലായിരുന്നില്ല.
250 വര്‍ഷത്തെ ക്രൈസ്തവമതപീഡനങ്ങള്‍ക്ക് ശേഷം ദൈവാരാധനയ്ക്ക് അനുവാദം കിട്ടിയപ്പോള്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ ക്രിസ്തുവിന്റെ കബറിടത്തിന്റെ സ്ഥാനത്ത് ഒരു ദേവാലയം പണികഴിപ്പിക്കുകയും ഈ ദേവാലയം പണിതുകഴിഞ്ഞതോടെ വിശ്വാസികള്‍ ഇവിടേക്ക് തീര്‍ത്ഥാടനം ആരംഭിക്കുകും ചെയ്തു. ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓരോ വഴികളിലൂടെയും തീര്‍ത്ഥാടകര്‍ യാത്ര ചെയ്തു. ഓരോ സ്ഥലങ്ങളും ധ്യാനിച്ചു. ദു:ഖത്തിന്റെ പാതയെന്നാണ് ഇത് അറിയപ്പെടുന്നത്.
1342 മുതല്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ക ൂടുതല്‍ പ്രചാരത്തിലായി. എങ്കിലും 1686 ല്‍ പോപ്പ് ഇന്നസെന്റ് പതിനൊന്നാമനാണ് ദേവാലയത്തില്‍ കുരിശിന്റെ വഴിയിലെ സ്ഥലങ്ങള്‍ സ്ഥാപിക്കുന്നതിന് അനുവാദം നല്കിയത്. 1726 ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ അത് കൂടുതല്‍ പ്രചരിപ്പിച്ചു. ക്ലമെന്റ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിസ്ഥാപിക്കാന്‍ കല്പിക്കുകയും കുരിശിന്റെ വഴിയിലെ സ്ഥലങ്ങള്‍ 14 എന്ന് നിശ്ചയിക്കുകയും ചെയ്തു.
1991 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കുരിശിന്റെ വഴി പരിഷ്‌ക്കരിച്ചു. മലയാളത്തില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ പലരും രചിച്ചിട്ടുണ്ടെങ്കിലും ആബേലച്ചന്റെ കുരിശിന്റെ വഴി പ്രാര്‍ത്ഥനയാണ് കൂടുതലായി ഉപയോഗിക്കുന്നത്.
മരിയൻ പത്രത്തിലെ വാർത്തകൾ ദിവസവും നിങ്ങളുടെ whatsapp ൽ ലഭിക്കുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക