നൊവേനയെന്താണെന്ന് നമുക്കറിയാം. ഒമ്പതു ദിവസങ്ങള്‍ നീണ്ടുനില്ക്കുന്ന ഒരു പ്രാര്‍ത്ഥനാരീതിയാണ് ഇത്.കത്തോലിക്കാസഭയുടെ പാരമ്പര്യപ്രാര്‍ത്ഥനകളില്‍ ഒന്നാണ് നൊവേനപ്രാര്‍ത്ഥനകള്‍. ഒരു പ്രത്യേക വിശുദ്ധന്റെ മാധ്യസ്ഥത്തിലൂടെ ദൈവതിരുമുമ്പാകെ ഒരു പ്രത്യേകനിയോഗം സമര്‍പ്പിച്ചുപ്രാര്‍ത്ഥിക്കുന്ന രീതിയാണ് നൊവേനയുടേത്. പല തവണ നൊവേന പ്രാര്‍ത്ഥനകള്‍ ചൊല്ലിയിട്ടുളളവരാണ് നമ്മള്‍. പല നൊവേനപ്രാര്‍ത്ഥനകളുമുണ്ട്. അവയില്‍ ചില നൊവേനപ്രാര്‍ത്ഥനകളെ നമുക്ക് പരിചയപ്പെടാം.
പരിശുദ്ധാത്മാവിനോടുള്ള നൊവേന
പെന്തക്കോസ്ത് നൊവേനയെന്നും ഇതിന് പേരുണ്ട്. അപ്പസ്‌തോലന്മാരും മാതാവും ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പ്രാര്‍ത്ഥിച്ച ആദ്യത്തെ നൊവേന പ്രാര്‍ത്ഥനയാണ് ഇത്. സ്വര്‍ഗ്ഗാരോഹണത്തിനും പെന്തക്കോസ്ത തിരുനാളിനും ഇടയിലുള്ള ഒമ്പതുദിവസമാണ് ഈ നൊവേന ചൊല്ലിപ്രാര്‍ത്ഥിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ക്കുവേണ്ടിയാണ് ഈ നൊവേനയിലൂടെ പ്രാര്‍ത്ഥിക്കുന്നത്.
തിരുഹൃദയത്തോടുള്ള നൊവേന
വിശുദ്ധ മാര്‍ഗരറ്റ് മേരി അലോക്കയ്ക്കുണ്ടായ ഈശോയുടെ പ്രത്യക്ഷപ്പെടലിന് ശേഷം ആരംഭിച്ച നൊവേനയാണ് ഇത്. വിശുദ്ധ പാദ്രെ പിയോ ഈ നൊവേന പ്രാര്‍ത്ഥന എല്ലാ ദിവസവും പ്രാര്‍ത്ഥിച്ചിരുന്നതായി പറയപ്പെടുന്നു. പെന്തക്കോസ്തയ്ക്ക് 19 ദിവസം ശേഷമാണ് ഈ നൊവേന നടത്താറുള്ളത്
ഡിവൈന്‍ മേഴ്‌സി നൊവേന
ദു:ഖവെള്ളിയാണ് ഡിവൈന്‍ മേഴ്‌സി നൊവേന ആരംഭിക്കുന്നത്. എങ്കിലുംവര്‍ഷത്തിലെ ഏതു ദിവസവും ഈ നൊവേന ആരംഭിക്കാവുന്നതാണ്.
തിരുക്കുടുംബ നൊവേന
ക്രിസ്തുമസ് കഴിഞ്ഞുളള ഞായറാഴ്ച ആരംഭിക്കുന്ന നൊവേന. കുടുംബാംഗങ്ങള്‍ തമ്മില്‍ ആഴമായ സ്‌നേഹബന്ധത്തിലേക്ക് വളരുന്നതിനുള്ള മാര്‍ഗ്ഗമാണ ഈ നൊവേന.
ക്രിസ്തുമസ് നൊവേന
ഡിസംബര്‍ 16 മുതല്‍ ക്രിസ്തുമസ് രാത്രിവരെയുളള നൊവേന