പ്രാര്‍ത്ഥിക്കാത്തവരായോ പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ സംഭവിക്കണമെന്ന് ആഗ്രഹിക്കാത്തവരായോ നമ്മളില്‍ ആരും തന്നെയുണ്ടാവില്ല. പക്ഷേ നമ്മള്‍ നിലവിളിച്ച്പ്രാര്‍ത്ഥിച്ചിട്ടും ചില പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെ പോകുന്നുണ്ട്. ത്യാഗമെടുത്തും ഉപവാസമെടുത്തും പ്രാര്‍ത്ഥിച്ചിട്ടും ചില പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടാതെ പോകുന്നുണ്ട്. എന്തുകൊണ്ടായിരിക്കാം ഇത്? ദൈവം പറയുന്നത് അനുസരിക്കാതെ നമുക്ക് തോന്നുന്നതുപോലെ ചെയ്തിട്ട് പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ഫലം കിട്ടണമെന്നില്ല. പ്രാര്‍ത്ഥന കേള്‍ക്കപ്പെടാന്‍ അനുസരിക്കുകയാണ് ആദ്യം വേണ്ടത്. 1 സാമുവല്‍ 8:18 ല്‍ നാം ഇത് കാണുന്നുണ്ട്.
ദൈവം പറയുന്നത് അനുസരിക്കുമ്പോള്‍,വചനം അനുസരിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ അപ്പോഴൊക്കെ നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കും. ഇനി ഏതെങ്കിലും കാരണത്താല്‍ ദൈവതിരുമനസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചോ, മനസ്തപിക്കുക. പശ്ചാത്തപിക്കുക, മാപ്പ് ചോദിക്കുക. അപ്പോഴും ദൈവം പ്രാര്‍ത്ഥന കേള്‍ക്കും. ചുരുക്കത്തില്‍ അനുസരിക്കുക. അപ്പോള്‍ ദൈവം നമ്മുടെ പ്രാര്‍്തഥന കേള്‍ക്കും.