ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോഴേ സ്്ത്രീകള്‍ ശിരസ് മൂടാറുണ്ട്. സാരിത്തുമ്പുകൊണ്ടോ ഷാള്‍ കൊണ്ടോ.. എന്നാല്‍ പുരുഷന്മാര്‍ അപ്രകാരം ചെയ്യാറുമില്ല. എന്തുകൊണ്ടാണ് ഇത്? പലപലകാരണങ്ങള്‍ അതിന് പിന്നിലുണ്ട്. വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനവും ഇതിനുണ്ട്.
1 കോറി 11:11 ല്‍ നാം ഇപ്രകാരം വായിക്കുന്നുണ്ടല്ലോ, സ്ത്രീ തല മറയ്ക്കാതെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത് ഉചിതമാണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുവിന്‍. നീണ്ട മുടി പുരുഷനു അവമാനമാണെന്നും സ്ത്രീക്ക് അത് ഭൂഷണമാണെന്നും പ്രകൃതി തന്നെ പഠിപ്പിക്കുന്നില്ലേ?
മറ്റൊരു വിശദീകരണം ഇപ്രകാരമാണ്. ദേവാലയത്തിലെ വിശുദ്ധ സ്ഥലങ്ങളെല്ലാം മറച്ചുവച്ചിരിക്കുകയാണ്. വിരിയിട്ടാണ് അത് മറച്ചിരിക്കുന്നത്. അള്‍ത്താര,സക്രാരിയെല്ലാം ഉദാഹരണങ്ങള്‍. കര്‍ത്താവിനെ കണ്ടതിന് ശേഷം മോശ തന്റെ മുഖം മറച്ചതായി നാം വായിക്കുന്നുണ്ട്,