പെരിങ്ങഴ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോതമംഗലം രൂപതയിലെ പുരാതന തീര്‍ത്ഥാടന കേന്ദ്രമായ പെരിങ്ങഴ പള്ളിയില്‍ പിതാപാതാ തീര്‍ത്ഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും മാര്‍ച്ച് 17, 18, 19 തീയതികളില്‍ ആഘോഷിക്കും. മാര്‍ച്ച് 17, ഞായറാഴ്ച വൈകിട്ട് വികാരി ഫാ. പോള്‍ കാരക്കൊമ്പില്‍ കൊടിയുയര്‍ത്തുന്നതോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കോതമംഗലം രൂപതാ വികാരി ജനറാള്‍ ഫാ. ഡോ. പയസ് മലേകണ്ടത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബാനയും മറ്റ് തിരുക്കര്‍മ്മങ്ങളും നടക്കും.
മാര്‍ച്ച് 18ന് ജോസഫ് നാമധാരികളുടെ സംഗമവും കാഴ്ചവയ്പ്പും ് കോതമംഗലം രൂപതയിലെ നവ വൈദികരുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന
മാര്‍ച്ച് 19ന് വൈകിട്ട് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ തിരി പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും.
നേര്‍ച്ചപ്പായസം മാര്‍ച്ച് 17ആം തിയതി മുതല്‍ പള്ളിയില്‍ നിന്നും ചെറിയ വിലയ്ക്ക് ലഭ്യമാകുന്നതാണ്.
തിരുനാള്‍ ദിവസങ്ങളില്‍ ദൈവാലയത്തിലേക്കെത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. രാവിലെ 6 മണി മുതല്‍ രാത്രി 8 മണി വരെയുള്ള സമയത്ത് ദൈവാലയത്തില്‍ എത്തി പ്രാര്‍ത്ഥിക്കുവാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും.
AD 1864ലാണ് പെരിങ്ങഴ പള്ളി സ്ഥാപിതമായത്. വിശുദ്ധ യൗസേപ്പിന്റെ നാമത്തില്‍ സ്ഥാപിതമായ കോതമംഗലം രൂപതയിലെ ആദ്യത്തെ ഇടവകയാണ് പെരിങ്ങഴ. 2006ല്‍ പള്ളി പുതുക്കിപ്പണിതു. 2020ല്‍ തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിച്ചതിനോടനുബന്ധിച്ച് രൂപതയുടെ തീര്‍ത്ഥടനകേന്ദ്രമായി പെരിങ്ങഴ ഉയര്‍ത്തപ്പെട്ടു. പെരിങ്ങഴയിലെ ഈ തീര്‍ത്ഥാടന ദൈവാലയത്തോട് ചേര്‍ന്നാണ് യൗസേപ്പിതാവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പിതാപാത അതിന്റെ പൂര്‍ണതയില്‍ സ്ഥാപിതമായിരിക്കുന്നത്.
മുവാറ്റുപുഴയില്‍ നിന്നും 4 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് പെരിങ്ങഴ പള്ളി .