തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പ്രഥമ മെത്രാപ്പോലീത്തായും മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി ആശ്രമസ്ഥാപകനുമായ ദൈവദാസന്‍ മാര്‍ ഈവാനിയോസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തി. മാര്‍ ഇവാനിയോസിന്റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള ഡിക്രിയില്‍ ഒപ്പുവച്ചതോടെയാണ് മാര്‍ ഇവാനിയോസ് ധന്യപദവിയിലേക്കുയര്‍ത്തപ്പെടുന്നത്.
1882 ല്‍ മാവേലിക്കര, പുതിയകാവില്‍ പണിക്കരുവീട്ടിലാണ് മാര്‍ ഇവാനിയോസ് ജനിച്ചത്. കേരളത്തിലെ വൈദികരില്‍ ആദ്യമായി എംഎ പരീക്ഷ പാസായത് ഗീവര്‍ഗീസ് എന്ന പേരുള്ള ഈവാനിയോസായിരുന്നു.
മുപ്പതാം വയസിലാണ് മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ ആത്മീയാചാര്യ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്, 1930 സെപ്തംബര്‍ 20 ന് കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടു, 1953 ജൂലൈ 15 ന് ദിവംഗതനായി. 2007 ജൂലൈ 14 ന് ദൈവദാസപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.