Wednesday, October 9, 2024
spot_img
More

    പ്രാര്‍ത്ഥനയ്ക്കിടയില്‍ ഉറങ്ങിപ്പോകാന്‍ കാരണമെന്താണെന്നറിയാമോ?

    കുടുംബപ്രാര്‍ത്ഥനയ്ക്കിടയില്‍ പോലും ഉറക്കം തൂങ്ങുന്നവരുണ്ട്. പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടക്കുമ്പോള്‍ ഉറങ്ങുന്നവരെ കാണാനിടയായിട്ടുണ്ട്. അതുപോലെ കൂട്ടായ്മയിലുള്ള പ്രാര്‍ത്ഥനയ്ക്കിടയിലും ഉറങ്ങുന്നവരുണ്ട്. പല പല കാരണങ്ങള്‍ കൊണ്ട് ഇതുസംഭവിക്കാം. അനാരോഗ്യം, മരുന്നുകളുടെ ഉപയോഗം,ക്ഷീണം,വിശപ്പ് , പാപത്തിന്റെ അടിമത്തം ഇങ്ങനെ പല പല കാരണങ്ങള്‍ ഇതിനായി കണ്ടെത്താവുന്നതാണ്. എന്നാല്‍ ബൈബിളില്‍ പറയുന്ന ഒരു കാരണം ഇതില്‍ നിന്നെല്ലാംവ്യത്യസ്തമാണ്. ലൂക്കാ 22 : 45 ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.
    അവന്‍ പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുത്തുവന്നപ്പോള്‍ അവര്‍ വ്യസനം നിമി്ത്തം തളര്‍ന്ന് ഉറങ്ങുന്നതു കണ്ടു( ലൂക്കാ 22:45)

    ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ട കാര്യം മനസ്സിലെ വിഷാദവും സങ്കടവുംനിരാശയും പലപ്പോഴും പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുകയും നമ്മെ അവ ഉറക്കിക്കളയുകയും ചെയ്യുന്നുവെന്നാണ്. പ്രാര്‍ത്ഥിക്കുന്ന സമയം ഉറങ്ങിപ്പോകാതിരിക്കാനായി നാം എന്താണ് ചെയ്യേണ്ടത്?

    അതിനായി ആത്മീയഗുരുക്കന്മാര്‍ പറയുന്ന കാര്യങ്ങളില്‍ ചിലത് ഇവയാണ്.

    • പ്രാര്‍ത്ഥനയ്ക്കായി മനസ്സിനെ നേരത്തെതന്നെ സജ്ജമാക്കുക. പ്രാര്‍ത്ഥിക്കാന്‍ പോവുകയാണ് എന്ന് മനസ്സിനെ പഠിപ്പിക്കുക
    • മനസ്സില്‍ എന്തെല്ലാം ഭാരങ്ങളുണ്ടോ അവയെല്ലാം ദൈവത്തിന് സമര്‍പ്പിക്കുക.

    പ്രാര്‍ത്ഥനയോട് ആഗ്രഹം തോ്ന്നുമ്പോള്‍, ദൈവത്തോട് സംസാരിക്കുകയാണെന്ന് തിരിച്ചറിയുമ്പോള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് ഉറങ്ങാന്‍ കഴിയുകയില്ല. ഉറക്കംവരികയുമില്ല

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!