കോളേജ് ഡേയോടനുബന്ധിച്ഛ് 2000 ത്തിലധികം തുണിത്തരങ്ങൾ ക്ലോത്ത് ബാങ്കിലേക്ക്
കൈമാറി കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജ് മാതൃകയായി.വസ്ത്രത്തേക്കാൾ വില അത് ഉടുക്കുന്ന മനുഷ്യന് ഉണ്ട് എന്ന തിരിച്ചറിവാണ് വിദ്യാഭ്യാസം. അത് പൂർണമാകുന്നത് മനുഷ്യൻ ആരാണെന്നു മനസിലാക്കുമ്പോഴാണ് ; കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ കോളേജ് ഡേ ഉത്ഘാടനം ചെയ്ത കിഡ്‌നി ഫെഡറേഷൻ ചെയർമാനും ഏക്ടസ് ഫൗണ്ടറുമായ ഫാ. ഡേവിസ് ചിറമ്മൽ പറഞ്ഞു. ക്ലോത്ത് ബാങ്കിലേക്ക് കുട്ടികൾ തന്ന സമ്മാനം അഭിനന്ദനീയമാണെന്നും ഇത്തരത്തിലൊരു പ്രവർത്തനം കോളേജ് തലത്തിൽ ആദ്യമാണെന്നും ചിറമ്മലച്ചൻ അഭിപ്രായപ്പെട്ടു.