കര്‍ത്താവിന്റെ നാമമാണ് നമ്മുടെ രക്ഷയെന്ന് നമ്മെ ഓര്മ്മപ്പെടുത്തുന്നത വിശുദ്ധ ഗ്രന്ഥമാണ്. സങ്കീര്‍ത്തനങ്ങള്‍ 124 ല്‍ ആണ് ഇത്തരമൊരു ഓര്‍മ്മപ്പെടുത്തല്‍.
ഇസ്രായേല്‍ പറയട്ടെ, കര്‍ത്താവ് നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍, ജനങ്ങള്‍ നമുക്കെതിരെ ഉയര്‍ന്നപ്പോള്‍ കര്‍ത്താവ് നമ്മോടുകൂടെ ഇല്ലായിരുന്നുവെങ്കില്‍അവരുടെ കോപം നമുക്കെതിരെ ജ്വലിച്ചപ്പോള്‍ അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു. ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു.മലവെള്ളം നമ്മെമൂടിക്കളയുമായിരുന്നു. ആര്‍ത്തിരമ്പുന്ന പ്രവാഹം നമ്മുടെ മേല്‍ കവിഞ്ഞൊഴുകുമായിരുന്നു. നമ്മെ അവരുടെ പല്ലിന് ഇരയായി കൊടുക്കാതിരുന്നകര്‍ത്താവ് വാഴ്ത്തപ്പെടട്ടെ. വേടന്റെ കെണിയില്‍ നിന്ന് പക്ഷിയെന്ന പോലെനമ്മള്‍ രക്ഷപ്പെട്ടു. കെണി തകര്‍ന്ന് നാം രക്ഷപ്പെട്ടു. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്റെ നാമത്തിലാണ് നമ്മുടെ ആശ്രയം.( സങ്കീ 124)
അതെ ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്റെ നാമത്തിലാണ് നമ്മുടെ ആശ്രയം..