വിശുദ്ധ യൗസേപ്പിതാവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ മാസം അവസാനിക്കാന്‍ പോവുകയാണല്ലോ. ഈ അവസരത്തില്‍ മാര്‍ച്ച് 19 ലെ മരണത്തിരുന്നാളും മെയ് ഒന്നിലെ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ഒഴികെയുള്ള ചില തിരുനാളുകളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ജനുവരി 23- വി.യൗസേപ്പിതാവിന്റെയും പരിശുദ്ധ മറിയത്തിന്റെയും വിവാഹവാഗ്ദാനതിരുനാള്‍
വിശുദ്ധ യൗസേപ്പിതാവിന്റെ രണ്ടാമത്തെ സന്തോഷമായ ഈശോയുടെ പിറവിത്തിരുനാള്‍ ആചരിക്കുന്ന ഡിസംബര്‍ 25 ഉം വി.യൗസേപ്പിതാവിന്റെ മൂന്നാമത്തെ സന്താപത്തിന് കാരണമായ ഈശോയുടെ പരിച്ഛേദനത്തിരുനാളായ ജനുവരി ഒന്നും വിശുദ്ധ യൗസേപ്പിതാവിന്റെ മൂന്നാമത്തെ സന്തോഷമായ ഈശോയുടെ തിരുനാമത്തിന്റെ തിരുനാള്‍ ആചരിക്കുന്നജനുവരി മൂന്നും വിശുദ്ധ യൗസേപ്പിതാവിന്റെ നാലാമത്തെ സന്തോഷസന്താപങ്ങളുടെ തിരുനാളായ സമര്‍പ്പണത്തിരുനാള്‍ ആചരിക്കുന്ന ഫെബ്രുവരി രണ്ടും തിരുക്കുടുംബത്തിന്റെ തിരുനാളായി ആചരിക്കുന്ന ഡിസംബറിലെ അവസാനത്തെ ഞായറുമാണ് യൗസേപ്പിതാവിന്റെ ത്ിരുനാള്‍ ആചരിക്കുന്ന മറ്റ് ദിവസങ്ങള്‍.