ദൈവത്തിന്റെ വാക്കില്‍ സംശയമുണ്ടോ. മനുഷ്യര്‍ പലപ്പോഴും വാക്ക് മാറുന്നവരാണ്. കാര്യസാധ്യത്തിനും റിസ്‌ക്കുകള്‍ ഏറ്റെടുക്കാതിരിക്കാനും ഒരാളെ സഹായിക്കേണ്ട ആവശ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനും എല്ലാം അവര്‍ ആവശ്യാനുസരണവും സന്ദര്‍ഭോചിതവുമായി വാക്കുകള്‍ മാറിക്കൊണ്ടിരിക്കും. എന്നാല്‍ ദൈവം അങ്ങനെയല്ല.
ഏശയ്യാ 41: 9 നല്കുന്ന ഉറപ്പ് അതാണ്.
നീ എന്റെ ദാസനാണ്. ഞാന്‍ നിന്നെ തിരഞ്ഞെടുത്തു ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്ന് ഞാന്‍ നിന്നെ തിരഞ്ഞെടുത്തു. വിദൂരദിക്കുകളില്‍ നിന്ന് ഞാന്‍ നിന്നെ വിളിച്ചു.
ഈ വാക്ക് ദൈവം നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നതിന്റ തെളിവാണ്. നാം ഓരോരുത്തരോടും ദൈവം പറയുന്ന വാക്കാണ്.