പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ മനുഷ്യരെ തേടിപ്പോകുന്നവരുണ്ട് ധ്യാനഗുരുക്കന്മാരുടെയും ദര്‍ശനവരങ്ങളുള്ളവരുടെയും പിന്നാലെ പോകുന്നവരുമുണ്ട്. ഒന്നും മോശമാണെന്ന് പറയുന്നില്ല,പക്ഷേ അതിനെക്കാളെല്ലാം പ്രധാനപ്പെട്ട ചോദ്യം ജീവിതത്തിലെ അത്തരം പ്രതിസന്ധികളില്‍ നമുക്ക് കര്‍ത്താവിനെ ആശ്രയിക്കാന്‍ കഴിയുന്നുണ്ടോയെന്നാണ്. കര്‍ത്താവിനെ ആശ്രയിക്കാതെ എളുപ്പവഴിയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണ് പലരും. ഇത്തരക്കാരോടാണ് വചനം ഇപ്രകാരം പറയുന്നത്,
കര്‍ത്താവിന്റെ ഭക്തരേ,കര്‍ത്താവില്‍ ആശ്രയിക്കുവിന്‍. അവിടന്നാണ് നിങ്ങളുടെ സഹായവും പരിചയും. കര്‍ത്താവിന് നമ്മെക്കുറിച്ച് വിചാരമുണ്ട്. അവിടന്ന് നമ്മെ അനുഗ്രഹിക്കും. ( സങ്കീ 115:11-12)
അതുകൊണ്ട് ജീവിതത്തിലെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും നിസ്സഹായതകളിലും ഉത്തരമില്ലാത്തചോദ്യങ്ങള്‍ക്ക് മുമ്പിലുമെല്ലാം നമുക്ക് കൂടുതലായി കര്‍ത്താവില്‍ ആശ്രയിക്കാം..