മനുഷ്യനാണോ ടെന്‍ഷനുണ്ട്, പലകാര്യങ്ങളുമോര്‍ത്ത്.വ്യക്തികളെയോര്‍ത്ത്.. വിശുദ്ധരും മനുഷ്യരായിരുന്നു. നമ്മെപോലെ അവരും ടെന്‍ഷന്‍ നേരിട്ടുണ്ട്. പക്ഷേ അവര്‍ വിശുദ്ധരായതുകൊണ്ട് ആ ടെന്‍ഷനുകളെ വിശുദ്ധമായ രീതിയില്‍ കൈകാര്യം ചെയ്തു. അതുകൊണ്ട് ടെന്‍ഷന്‍ നേരിടാന്‍ വിശുദ്ധര്‍ പറയുന്ന കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം
ടെന്‍ഷന്‍ വരുമ്പോള്‍ നാം ഒരിക്കലും അസ്വസ്ഥരാകരുത് മറിച്ച് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്നാണ് ആവിലായിലെ വിശുദ്ധ തെരേസ പറയുന്നത്. സാത്താന്‍ നമ്മളില്‍ നിന്ന് ആഗ്രഹിക്കുന്നത് നാം അസ്വസ്ഥരാകണമെന്നാണ്. പക്ഷേ അതിന് പകരം നാം പ്രാര്‍ത്ഥിക്കുക. ചിന്തകളും ഭാവനകളും നമ്മെ അസ്വസ്ഥരാക്കിയേക്കാം. പക്ഷേ അവിടെയും ക്ഷമയോടെയായിരിക്കാന്‍ ശ്രമിക്കുകയും അവയെല്ലാംദൈവസ്‌നേഹത്തെപ്രതി സഹിക്കാന്‍ സന്നദ്ധരാവുകയും ചെയ്യുകയാണ് വേണ്ടതെന്നും അമ്മത്രേസ്യാ ഓര്‍മ്മിപ്പിക്കുന്നു.
ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അവബോധമില്ലായ്മയുമാണ് നമ്മുടെ ടെന്‍ഷനുകള്‍ക്ക് കാരണമെന്നാണ് വിശുദ്ധ അഗസ്റ്റിയന്‍ പറയുന്നത്. അതുകൊണ്ട് നാം എവിടെയായിരുന്നാലും ദൈവമുണ്ടെന്ന മട്ടില്‍ ആനന്ദിക്കുക. ഒന്നിനെയുമോര്‍ത്ത് അസ്വസ്ഥപ്പെടാതിരിക്കുക. അഗസ്റ്റ്യന്‍ പറയുന്നു.