വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ വാര്‍ത്തകള്‍ ഇനി മുതല്‍ കന്നഡഭാഷയിലും ലഭിക്കും. ഇതോടെ വത്തിക്കാന്‍ വാര്‍ത്തകള്‍ ലഭിക്കുന്ന നാലാമത് ഇന്ത്യന്‍ ഭാഷയായി കന്നഡ മാറിയിരിക്കുകയാണ്. നിലവില്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് വത്തിക്കാന്‍ വാര്‍ത്തകള്‍ ലഭ്യമായിരിക്കുന്നത്.
ബാംഗൂര്‍ അതിരൂപതയുടെ സഹായത്തോടെയാണ് വത്തിക്കാന്‍ വാര്‍ത്താവിനിമയ വിഭാഗം കന്നഡഭാഷയില്‍ വാര്‍ത്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പുരാതന ഭാഷകളില്‍ ഒന്നും ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍സംസാരി്ക്കുന്ന ഭാഷകളില്‍ 29 ാം സ്ഥാനത്തുമാണ് ക്ന്നഡ ഭാഷ.