കരുണയുടെ തിരുനാളുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ പ്രധാനപ്പെട്ട ഒന്നാണ് മൂന്നു മണി സമയം. അത് വെളുപ്പിന് മൂന്നു മണിയായാലും ഉച്ചകഴിഞ്ഞ് മൂന്നുമണിയായാലും പ്രധാനപ്പെട്ട സമയമാണ് എന്ന് ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ തന്റെ കരുണയുടെ സന്ദേശത്തിൽ വിശ്വാസികളോട് പറഞ്ഞു.
കഠിനവേദനയുടെ തീവ്രനിമിഷത്തില്‍ ഞാന്‍ എന്നെതന്നെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിച്ച സമയമാണ് മൂന്നു മണിയെന്നാണ് ഈശോ മൂന്നുമണി സമയത്തെക്കുറിച്ച് വെളിപെടുത്തിയിരിക്കുന്നത്. ലോകത്തില്‍ കരുണ സമ്പാദിക്കാനുള്ള മണിക്കൂറാണ് അത്. എന്റെ പീഡാനുഭവത്തിന്റെ യോഗ്യതയാല്‍എന്നോട് ചോദിക്കുന്ന ഒരു കാര്യവും ഞാന്‍ന ിഷേധിക്കുകയില്ലെന്നും ഈശോ വെളിപെടുത്തിയിട്ടുണ്ട്. അതുകൊണ്ടു നമുക്ക് മൂന്നു മണി സമയത്ത് പ്രാര്‍്ത്ഥിക്കാം, യാചിക്കാം.