Thursday, November 21, 2024
spot_img
More

    ബൈബിളില് സൂര്യഗ്രഹണത്തെക്കുറിച്ച് പരാമര്‍ശമുണ്ടോ?

    ബൈബിളില്‍ ഗ്രഹണം എന്ന് കൃത്യമായി അര്‍ത്ഥം വരത്തക്കവിധത്തില്‍ ഒരു പദം ഉപയോഗിച്ചിട്ടില്ലെങ്കിലും സൂര്യഗ്രഹണത്തെക്കുറിച്ച വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പലയിടങ്ങളിലായി പരാമര്‍ശമുണ്ട്.

    ഉദാഹരണത്തിന്, ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശിയും പ്രകാശം തരുകയില്ല. സൂര്യന്‍ ഉദയത്തില്‍ തന്നെ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം പൊഴിക്കുകയില്ല( ഏശയ്യ 13:10)

    നിന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്തുകഴിയുമ്പോള്‍ ഞാന്‍ ആകാശത്തെ മൂടിക്കളയും.നക്ഷത്രങ്ങളെ അ്ന്ധകാരമയമാക്കും. സൂര്യനെ മേഘം കൊണ്ടു മറയ്ക്കും. ചന്ദ്രന്‍ പ്രകാശം തരുകയില്ല( എസെക്കിയേല്‍ 32:7)

    ഇനി പുതിയ നിയമത്തിലെ ചില ഉദാഹരണങ്ങളിലൂടെ കടന്നുപോകാം

    അക്കാലത്തെ പീഡനങ്ങള്‍ക്ക് ശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ ്പ്രകാശം തരുകയില്ല. നക്ഷ്ത്രങ്ങള്‍ ആകാശത്തില്‍ നിന്ന് നിപതിക്കും.ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും.( മത്താ 24:29)

    ചുരുക്കത്തില്‍ സൂര്യഗ്രഹണം എന്ന വാക്ക് പരാമര്‍ശിക്കുന്നില്ലെങ്കിലും സൂര്യഗ്രഹണത്തില്‍ സംഭവിക്കുന്ന പ്രകൃത്യപ്രതിഭാസങ്ങളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം പരാമര്‍ശിക്കുന്നുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!