Sunday, October 13, 2024
spot_img
More

    പ്രണയക്കെണികളെക്കുറിച്ചു കുട്ടികളെ ബോധവല്‍ക്കരിക്കുന്നതെങ്ങനെ മതസ്പര്‍ദ്ധയാകും? ബിഷപ് മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

    പ്രണയക്കെണികളെക്കുറിച്ചു കുട്ടികളെ ബോധവല്‍ക്കരിക്കുന്നതെങ്ങനെ മതസ്പര്‍ദ്ധയാകുമെന്ന് ചോദിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് മാര്‍ തറയിലിന്റെ പ്രതികരണം.

    ഇവരുടെ ചർച്ചകൾ കേട്ടാൽ തോന്നും ക്രിസ്ത്യാനികളും മുസ്ലിം സഹോദരങ്ങളും തമ്മിൽ അടുക്കാനാകാത്ത ഭിന്നതയാണെന്നും അത് വളർത്താൻ സഭകൾ ശ്രമിക്കുകയാണെന്നും! എന്നാൽ അതിലെന്തെങ്കിലും വാസ്തവമുണ്ടോ? നമ്മുടെ നാട്ടിൽ എവിടെ എങ്കിലും ക്രൈസ്തവർ വേറെ ഏതെങ്കിലും മതവിഭാഗങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുണ്ടോ? മതസൗഹാർദം കാത്തുസൂക്ഷിക്കാൻ നിസ്സീമമായ സംഭാവനകൾ നൽകുന്ന സമൂഹമല്ലേ ക്രൈസ്തവർ? പ്രണയക്കെണികളെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിക്കുന്നതെങ്ങനെ മതസ്പർദ്ധ ഉളവാക്കുന്നതാകും?”

    “ഒരു സിനിമ ‘ദൂരദർശനിൽ’ പ്രദര്ശിപ്പിച്ചിട്ടു വലിയ കുഴപ്പങ്ങൾ ഒന്നും സംഭവിക്കാത്ത നാട്ടിൽ ഒരു സൺ‌ഡേ സ്കൂളിൽ പ്രദർശിപ്പിച്ചാൽ ആകെ കുഴപ്പമാണത്രെ! ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടെന്നു വരുത്തിത്തീർത്തു അവയെ പർവ്വതീകരിച്ചു മനുഷ്യർ തമ്മിൽ അകൽച്ച സൃഷ്ടിക്കാൻ മാത്രമേ ഇത്തരം ചർച്ചകൾ ഉപകരിക്കുകയുള്ളൂ എന്നും. പത്തു വോട്ടിനുവേണ്ടിയും ചാനൽ റേറ്റിംഗിനുവേണ്ടിയും തമ്മിൽ തല്ലിച്ചു ചോര കുടിക്കേണ്ട ഗതികേട് നമുക്കുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

    പ്രണയക്കെണികളിൽ പെട്ട് ജീവിതം നശിച്ചുപോയ മക്കളുടെയും അവരുടെ മാതാപിതാക്കളുടെയും കണ്ണീരിനു മുമ്പിൽ നിന്നുകൊണ്ടുവേണം ഇത്തരം ചർച്ചകൾ നടത്താൻ!” ബിഷപ് തറയില് പറയുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!