ഗുഡ് ഷെപ്പേര്ഡ് സണ്‍ഡേ എന്നൊരു ആചരണം സഭയിലുണ്ട്. കരുണയുടെ ഞായര്‍ ആചരിക്കുന്നതുപോലെയുള്ള ആചരണമാണ് ഇത്. കരുണയുടെ ഞായര്‍ ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണല്ലോ ആചരിക്കുന്നത്. അതുപോലെ ക്ലിപ്തപ്പെടുത്തിയ ഞായറാഴ്ചയാണ് ഗുഡ് ഷെപ്പേര്ഡ് സണ്‍ഡേ ആചരിക്കുന്നത്. അതനുസരിച്ച് ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന നാലാമത്തെ ഞായറാഴ്ചയാണ് ഗുഡ് ഷെപ്പേര്ഡ് സണ്‍ഡേ ആചരിക്കുന്നത് വിശുദ്ധയോഹന്നാന്റെ സുവിശേഷം 10: 11 ആസ്പദമാക്കിയാണ് ഗുഡ് ഷെപ്പേര്ഡ് സണ്‍ഡേ ആചരിക്കുന്നത്.