വിശുദ്ധ പത്താം പീയൂസിന്റെ വ്യക്തിത്വത്തെ താന്‍ എന്നും സ്‌നേഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മതബോധനത്തിന്റെ പാപ്പ എന്നറിയപ്പെടുന്ന പത്താം പീയൂസിന്റെതിരുനാള്‍ ആചരിച്ച വേളയില്‍ താന്‍ മതാധ്യാപകരെ വിളിച്ചുകൂട്ടിയിരുന്നു. ലോകമഹായുദ്ധത്തിന്റെ കെടുതികളെയോര്‍ത്ത് പത്താം പീയൂസ് മാര്‍പാപ്പ വിലപിച്ചിരുന്നു. കൊച്ചുകുട്ടികള്‍, ദരിദ്രര്‍, ഭൂകമ്പബാധിതര്‍, പ്രകൃതിദുരന്തങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കൊപ്പം ആയിരിക്കാന്‍ പത്താം പീയൂസ് ആഗ്രഹിച്ചിരുന്നു. സഭ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ പത്താം പീയുസ് മാര്‍പാപ്പയെ അടുത്തറിയുന്നവര്‍ വിശുദ്ധനായിതന്നെയാണ് പരിഗണിച്ചിരുന്നത്. സൗമ്യനും ശക്തനുമായ വ്യക്തിയായിരുന്നു പത്താം പീയുസ്. എളിമയുംവ്യക്തതയും അദ്ദേഹത്തിനുണ്ടായിരുന്നു.