ദിവ്യകാരുണ്യസ്വീകരണത്തിന് യോഗ്യതാപൂര്‍വ്വം ഒരുങ്ങാനുള്ള ഒരു മാര്‍ഗ്ഗം ഈശോ എന്നും നമ്മുടെ ഹൃദയത്തിന്റെമേല്‍ വാഴുംഎന്ന് ബോധ്യമുണ്ടായിരിക്കുകയാണ്. എല്ലാ കാര്യങ്ങളിലും അവിടുത്തെ അനുസരിക്കുമെന്നും അവിടുന്ന് ആവശ്യപ്പെടുന്ന യാതൊന്നും നിഷേധിക്കുകയില്ലെന്നും നാംപ്രതിജ്ഞ ചെയ്യണം. അവിടുന്ന് നമ്മുടെ രാജാവാണല്ലോ. അവിടുന്ന് നമ്മില്‍ എഴുന്നള്ളിവരുന്നത് അവിടെ വീണ്ടും ജനിച്ച് നമ്മുടെ സ്‌നേഹങ്ങളെയും വികാരങ്ങളെയും ഭരിക്കാനാണ്.