മരിച്ചുകഴിഞ്ഞവരുടെ ഉയിര്‍പ്പ് ബൈബിളില്‍ പലയിടത്തും പരാമര്‍ശിച്ചിട്ടുണ്ട്. ലാസര്‍, നായീനിലെ വിധവയുടെ മകന്‍, ജെയ്‌റോസിന്റെ മകള്‍ എന്നിവരെല്ലാം ഉദാഹരണങ്ങള്‍. ഒരിക്കല്‍ മരണത്തില്‍ നിന്ന് ഇവരെല്ലാം ഉയിര്‍ത്തെണീറ്റുവെങ്കിലും പിന്നീട് മരണമടഞ്ഞിട്ടുമുണ്ട്.
മറ്റൊരു സവിശേഷമായ ഉയിര്‍പ്പ് ക്രിസ്തുവിന്റേതായിരുന്നു. എന്നാല്‍ ഉയിര്‍ത്തെണീറ്റ മറ്റുളളവരെ പോലെ ക്രിസ്തു രണ്ടാമതും മരണമടഞ്ഞില്ല. ക്രിസ്തുവിന്റെ ഉയിര്‍പ്പ് എല്ലാവിധത്തിലും സവിശേഷമായിരുന്നു. ആത്മശരീരങ്ങളോടെ ഉയിര്‍ത്തെണീറ്റ ക്രിസ്തു കാലത്തിനും സമയത്തിനും അപ്പുറത്തേക്കുള്ള ഒരു ജീവിതത്തിലേക്കാണ് പ്രവേശിച്ചത്. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടായിരുന്നു അവിടുന്ന് ഉയിര്‍ത്തെണീറ്റത്. സ്വന്തം ശക്തിയാലാണ് ക്രിസ്തു ഉയിര്‍ത്തെണീറ്റത്.
അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്കാണ് ആരോഹണം ചെയ്യപ്പെട്ടത്. അതുകൊണ്ട് അവിടുന്ന് രണ്ടാമതും മരണമടഞ്ഞില്ല. ക്രിസ്തുവിന്റെ രണ്ടാം ആഗമനം വരെ അവിടുന്ന് ഇനിയെന്നും സ്വര്‍ഗ്ഗത്തില്‍തന്നെയായിരിക്കും.