Saturday, December 21, 2024
spot_img
More

    സാത്താന്റെ ഏറ്റവും ശക്തിയുള്ള ഉപകരണം ഏതാണെന്നറിയാമോ?

    സാത്താന്‍ വ്യക്തികള്‍ക്കെതിരെ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ഉപകരണം ഭയമാണെന്ന് ഭൂതോച്ചാടകനായ ഫാ. ബില്‍ പെക്ക്മാന്‍ പറയുന്നു. ഭയം നല്ലതാണ്. ദൈവഭയം. പക്ഷേ സാത്താന്‍ നല്കുന്നത് ദൈവഭയമല്ല. ദൈവഭയം ഒരു ആത്മീയസമ്മാനമാണ്. ദൈവത്തെ ആദരിക്കാന്‍ കിട്ടുന്നതാണ് അത്.

    എന്നാല്‍ സാത്താന്‍ നല്കുന്നഭയം നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നുള്ള വിലക്കാണ്. നമുക്ക് എന്താണ് നല്ലതെന്ന് ദൈവത്തിനറിയില്ല എന്നാണ് സാത്താന്‍ പറയുന്നത്. അതുകൊണ്ടു ദൈവത്തെ ശരണം വയ്ക്കരുതെന്നും. ഭയം ജനിപ്പിച്ചാണ് സാത്താന്‍ ആദിമാതാപിതാക്കളെ ദൈവത്തില്‍ നിന്ന് അകറ്റിയത്.

    ദൈവം ശിക്ഷിക്കുമെന്ന ഭയം സാത്താന്‍ അവര്‍ക്ക് നല്കി. എന്നാല്‍ ദൈവം ക്ഷമാശീലനാണെന്ന കാര്യം സാത്താന്‍ മറച്ചുവയ്ക്കുകയും ചെയ്തു. എല്ലാ നല്ലകാര്യങ്ങളും ചെയ്യുന്നതില്‍ നിന്ന് നമ്മെ വിലക്കുന്നത് ഭയമാണ്. ഭയം കാരണമാണ് നാംസുവിശേഷപ്രവര്‍ത്തനം നടത്താത്തത്. നടത്തിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രഘോഷണം പാതിവഴിയില്‍ അവസാനിപ്പിക്കുന്നതും ഇത്തരത്തിലുളള ഭയം കൊണ്ടാണ്.സാത്താന്‍ പറയുന്നു, ഇതുമതി,, ഇനി ഇത് നീ ചെയ്യണ്ട.. നിനക്ക് ആരോഗ്യമില്ല.. നിനക്ക് സമ്പത്തില്ല, നിനക്ക് സമയമില്ല. നീ അതുകൊണ്ടു ഇതു ചെയ്യരുത്. കൂടുതല്‍ സമയം സുവിശേഷപ്രഘോഷണത്തിനായി നീക്കിവച്ചാല്‍ നിനക്ക് ആരോഗ്യം നഷ്ടമാകും. സമ്പത്തു കുറയും. കുടുംബത്തിനുവേണ്ടി നീക്കിവയ്ക്കാനുള്ള സമയം കുറയും. ഇത്തരത്തിലുള്ള അബദ്ധവിശ്വാസങ്ങളി്ല്‍ കുടുങ്ങിക്കിടക്കുന്നതു കാരണം നാം ഭയത്തോടെ സുവിശേഷപ്രഘോഷണം അവസാനിപ്പിക്കുന്നു. അങ്ങനെ സാത്താന്‍ ജയിക്കുന്നു. അതുകൊണ്ട് ഭയത്തില്‍ നിന്നുണരുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!