ഒരാള്‍ മോശപ്പെട്ട രീതിയില്‍ പെരുമാറുമ്പോള്‍ തിരികെ അതേ രീതിയില്‍ പ്രതികരിക്കുന്നതാണ് മനുഷ്യസ്വഭാവം. ഒരാള്‍ ദേഷ്യപ്പെട്ടു, ചീത്ത പറഞ്ഞു, നമുക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ സംസാരിച്ചു.. ഉടനെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് നമുക്ക് താല്പര്യം. എന്നാല്‍ ഇത് പിശാചിന്റെ കെണിയാണ്. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതിനെതിരെ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട. ഇങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ എങ്ങനെയായിരിക്കണം നാം പ്രതികരിക്കേണ്ടതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. നമ്മള്‍സനേഹത്തിലും ക്ഷമയിലും ആയിരുന്നുകൊണ്ട് അവരെ മനസ്സിലാക്കുക. എന്നിട്ട് ആ വ്യക്തികളെ അവരുടെ പാപങ്ങള്‍ ദര്‍ശിക്കാനും അതിനെ മറികടക്കാനും സഹായിക്കണം. ഇതിനായി എത്ര അവസരം വേണമെങ്കിലും അവര്‍ക്ക് നല്കാം.’