മെയ് മാസം കത്തോലിക്കാവിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഒന്നാമതായി മെയ് മാസം മരിയവണക്കത്തിനായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മാസമാണ്എന്നതാണ്.നമ്മുടെ വീടുകളിലും ദേവാലയങ്ങളിലും കൂട്ടായ്മകളിലുമെല്ലാമായി മാതാവിന്റെ വണക്കമാസം ഭക്ത്യാദരപൂര്‍വ്വം ആചരിക്കപ്പെടുന്നു. രണ്ടാമതായി മെയ് ഒന്നാംതീയതി തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസമാണ് എന്നതാണ്.
നമുക്കറിയാം, നസ്രത്തിലെ തിരുക്കുടുംബത്തെ പോറ്റിയത് യൗസേപ്പിതാവിന്റെ അദ്ധ്വാനമാണ്. അദ്ധ്വാനത്തില്‍ നിന്ന് യൗസേപ്പിതാവ് ഒരിക്കലും പിന്‍വാങ്ങിയിരുന്നില്ല. എത്ര കഷ്ടപ്പെടാനും വിശുദ്ധന്‍ തയ്യാറായിരുന്നു. ലോകം മുഴുവനുമുള്ള എല്ലാ തൊഴിലാളികളെയുംഅവരുടെ അദ്ധ്വാനങ്ങളെയും ആദരപൂര്‍വ്വം ഓര്‍്മിക്കാനുള്ള ദിവസം കൂടിയാണ് ഇത്. പലരും തൊഴില്‍പരമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്,. അവരുടെ അദ്ധ്വാനത്തിന് അനുസൃതമായി വേതനമോ അംഗീകാരമോ കിട്ടണമെന്നുമില്ല.
ചില തൊഴിലാളികളാകട്ടെ തൊഴില്‍ ഭീഷണി നേരിടുന്നവരാണ്. വേറെ ചിലര്‍ക്ക് തൊഴില്‍ ഇല്ലാതായിട്ടുണ്ട്. ഇങ്ങനെ തൊഴിലുമായി ബന്ധപ്പെട്ട് വിവിധ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവരെയും യൗസേപ്പിതാവിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിക്കാനുള്ള ദിവസം കൂടിയാണ് മെയ് ദിനമായ ഇന്ന്. വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളുടെ തൊഴിലിന് കാവലുണ്ടായിരിക്കണേ., ഞങ്ങളുടെ ജീവിതമാര്‍ഗ്ഗങ്ങളെ സമൃ്ദ്ധമായി അനുഗ്രഹിക്കാന്‍ ഈശോയോട് പ്രാര്‍ത്ഥിക്കണമേ എന്ന് യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം. അതുപോലെ പരിശുദ്ധ അമ്മയോട് ഈ മാസം നമുക്ക് പ്രത്യേകമായി കൂടുതല്‍ വണക്കമുളളവരാകാം. വണക്കമാസപ്രാര്‍ത്ഥനകള്‍ മുടക്കം കൂടാതെ ചൊല്ലാനുള്ള കൃപയ്ക്കായി അ്മ്മയോട് പ്രാര്‍ത്ഥിക്കാം. മരിയന്‍പത്രത്തില്‍ വണക്കമാസ പ്രാര്‍ത്ഥനകള്‍ ഈ ദിവസം മുതല്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടുണ്ട്. എല്ലാവരും സാധിക്കുന്നത്ര പ്രാര്‍ത്ഥിക്കാനും മറ്റുള്ളവര്‍ക്ക് ഈ പ്രാര്‍ത്ഥന ഷെയര്‍ ചെയ്യാനും ശ്രമിക്കുമല്ലോ?