വിശുദ്ധ മിഖായേല്‍ മാലാഖയുടെ ചിത്രം നമുക്ക് സുപരിചിതമാണ്. വീരനായ ഒരു യോദ്ധാവായിട്ടാണ് മിഖായേല്‍ മാലാഖയെ ചിത്രീകരിച്ചിരിക്കുന്നത്. കൈയില്‍ വാളുമുണ്ട്. ശത്രുക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുളള ശക്തമായ ആയുധമാണ് വാള്‍ എന്നാണ് കരുതുന്നത്. പക്ഷേ സാത്താനുമായുള്ള പോരാട്ടത്തില്‍ ഈ വാള്‍ ഒരു പ്രതീകമാണ്. കാരണം വിനയവും എളിമയുമാണ് സാത്താനെതിരെയുള്ള മിഖായേല്‍ മാലാഖയുടെ ശക്തമായ ആയുധം. ദൈവത്തിന്റെ മാലാഖമാരില്‍ ഏറ്റവും വിനയമുള്ളത് മിഖായേല്‍ മാലാഖയ്ക്കാണത്രെ, സാത്താന് തീരെ സഹിക്കാനും പൊറുക്കാനും കഴിയാത്തത് എളിമയാണ്, വിനയമാണ്. അതുകൊണ്ടാണ് മിഖായേല്‍ മാലാഖയുടെ മുമ്പില്‍ സാത്താന്‍ തോറ്റുമടങ്ങുന്നത്.