ഡിട്രോയിറ്റ്: 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതെപോയ മരിയകിരീടം കണ്ടെത്തി. ഡിട്രോയിറ്റിലെ സെന്റ് ഹയസിന്ത് പാരീ്ഷ് ദേവാലയത്തിലെ മരിയകിരീടമാണ് ഇപ്രകാരം കണ്ടെത്തിയത്. കിരീടം മാതാവിന്റെ ശിരസില്‍ വീണ്ടും ചാര്‍ത്തി. അമലോത്ഭവമാതാവിന്റെ രൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡീമര്‍ സ്റ്റ്ാച്യുവിന്റെ ശില്പി തന്നെയാണ് ഈ ശില്പവും നിര്‍മ്മിച്ചിരിക്കുന്നത്. 1981 ല്‍ ദേവാലയം നശിപ്പിക്കപ്പെട്ട കാലം വരെ ഈ രൂപം ഇവിടെയുണ്ടായിരുന്നു. വെളിപാടു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ പന്ത്രണ്ട് നക്ഷത്രങ്ങള്‍ പതിപ്പിച്ച കിരീടമാണ് ഇത്.