അബെവില്ലെ: പ്രഥമ ദിവ്യകാരുണ്യസ്വീകരണച്ചടങ്ങില്‍ ആയുധധാരിയെ കണ്ട് ഞെട്ടിവിറച്ച് കുട്ടികള്‍. അമേരിക്കയിലെ അബ്ബെവില്ലെയിലെ സെന്റ് മേരി മഗ്ദനല കത്തോലിക്കാദേവാലയത്തില്‍ കുട്ടികളുെടെ പ്രഥമദിവ്യകാരുണ്യസ്വീകരണച്ചടങ്ങിലാണ് ഈ അനിഷ്ടസംഭവം നടന്നത്. ശനിയാഴ്ചയായിരുന്നു സംഭവം.
വിശുദ്ധകുര്‍ബാനയ്ക്കിടെ സംശയാസ്പദമായ രീതിയില്‍ ആയുധവുമായി എത്തിയ ആളെ ഇടവകാംഗമാണ് കണ്ടത്. വിവരം പോലീസില്‍ അറിയിക്കുന്നതുവരെ എല്ലാം ശാന്തമായിരുന്നു. വൈദികനെ വിവരം രഹസ്യമായി അറിയിച്ചു. ഈ സമയം അദ്ദേഹം നന്മ നിറഞ്ഞ മറിയമേ ചൊല്ലാന്‍ വിശ്വാസികളോട് ആവശ്യപ്പെടുകയായിരുന്നു. അപ്പോഴേയ്ക്കും പോലീസ് പ്രവേശിക്കുകയും അക്രമിയെ പിടികൂടുകയും ചെയ്തു. അറുപത് കുട്ടികളാണ് ആദ്യകുര്‍ബാന സ്വീകരണത്തിനുണ്ടായിരുന്നത്.