മറ്റുള്ളവര്‍ നമ്മെ അഭിനന്ദിക്കണമെന്നും പ്രശംസിക്കണമെന്നുമൊക്കെയുള്ള ആഗ്രഹങ്ങളാണ് എല്ലാ മനുഷ്യര്‍ക്കുമുള്ളത്. എന്നാല്‍ അതിന് വിരുദ്ധമായി നിന്ദനങ്ങള്‍ ഏല്‌ക്കേണ്ടിവന്നാല്‍ നാം അസ്വസ്ഥരാകും. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് ചെയ്യാനുള്ള ആത്മീയമാര്‍ഗ്ഗം ഹൃദയം ദൈവത്തിലേക്ക് ഉയര്‍ത്തുക എന്നതാണ്. ഹൃദയം കര്‍ത്താവിലേക്ക് ഉയര്‍ത്തുമ്പോള്‍ മനുഷ്യരുടെ നിന്ദനങ്ങള്‍ നമ്മെ സങ്കടപ്പെടുത്തുകയോ നിരാശപ്പെടുത്തുകയോ ഇല്ല. ക്രിസ്ത്വാനുകരണം അതേക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.
മകനേ അന്യര്‍ ബഹുമാനിക്കപ്പെടുകയും നീ നിന്ദിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആകുലനാകരുത്. നിന്റെ ഹൃദയം എന്റെ നേര്‍ക്ക് ഉയര്‍ത്തുക. എന്നാല്‍ മനുഷ്യരുടെ നിന്ദനങ്ങള്‍ നിന്നെ സങ്കടപ്പെടുത്തുകയില്ല.