ജീവിതത്തില്‍ ലഭിച്ച, ലഭിച്ചുകൊണ്ടിരിക്കുന്ന നന്മകളെല്ലാം സ്വന്തം കഴിവുകൊണ്ട് നേടിയെടുത്തതാണോ.. ചിലര്‍ക്ക് അങ്ങനെയൊരു വിചാരമുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്നുവന്ന് പിന്നീട് എന്തൊക്കെയോ സമ്പാദിച്ചുകൂട്ടിയവരെല്ലാം അഭിമാനത്തോടെ പറയാറുള്ള വാചകമാണ് ഇതെല്ലാം ഞാനുണ്ടാക്കിയതാണ് എന്ന്. കോടികളുടെ വില്ലകള്‍, വിദേശനിര്‍മ്മിത വാഹനങ്ങള്‍, കണക്കറ്റ സ്വത്ത്, സ്വര്‍ണ്ണാഭരണങ്ങള്‍. എന്നാല്‍ അവയ്‌ക്കെല്ലാം പിന്നില്‍ ദൈവത്തിന്റെ കരവും കാരുണ്യവുമുണ്ടായിരുന്നുവെന്ന് നാം മറന്നുപോകരുത്. അതുകൊണ്ട് എല്ലാം നമുക്കായി ചെയ്തുതരുന്ന ദൈവത്തെയാണ് നാം വിളിച്ചപേക്ഷിക്കേണ്ടത്. സങ്കീര്‍ത്തനം 57 ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു. എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന ദൈവത്തെ തന്നെ. അവിടുന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് സഹായമയച്ച് എന്നെ രക്ഷിക്കും. എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടന്ന് ലജ്ജിപ്പിക്കും. ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും.