നിത്യപുരോഹിതനായ ഈശോയുടെ തിരുനാളിനെക്കുറിച്ച് നമുക്ക് അത്ര പരിചയമുണ്ടാവില്ല. കാരണം ഇംഗ്ലണ്ട്, വെയില്‍സ്,പോളണ്ട്, സ്ലോവാക്യ, നെതര്‍ലാന്റസ്, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ തിരുനാള്‍ മുഖ്യമായും ആചരിക്കുന്നത്. പെന്തക്കോസ്ത കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. നിരവധി മെത്രാന്മാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇത്തരമൊരു തിരുനാള്‍ സ്ഥാപിക്കപ്പെട്ടത്. 1987 മുതല്‍ ആചരിച്ചുവരുന്ന തിരുനാളാണ് ഇത്.