വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസ് വിശുദ്ധപദവിയിലേക്ക്. കാര്‍ലോയുടെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതരോഗസൗഖ്യം മാര്‍പാപ്പ അംഗീകരിച്ചതോടെയാണ് കാര്‍ലോയുടെ വിശുദ്ധപദപ്രഖ്യാപനം സാധ്യമാകുന്നത്, 2025 ജൂബിലിവര്‍ഷചടങ്ങുകള്‍ക്കിടയില്‍ വിശുദ്ധപദപ്രഖ്യാപനം നടന്നേക്കും. ഫ്‌ളോറന്‍സില്‍ വച്ച് സൈ്ക്കിള്‍ അപകടത്തില്‍ ഗുരുതരമായിപരിക്കേറ്റ് മരണത്തോട് അടുത്ത വലേറിയ എന്ന 21 കാരിക്ക് സംഭവിച്ച അത്ഭുതകരമായരോഗസൗഖ്യമാണ് വത്തിക്കാന്‍ അംഗീകരിച്ചത്. 2022 ലാണ് ഈ അത്ഭുതം നടന്നത്. മരണം വിധിക്കപ്പെട്ട അവസ്ഥയില്‍ നിന്ന് പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് ആ പെണ്‍കുട്ടി തിരികെവന്നപ്പോള്‍ വൈദ്യശാസ്ത്രം പോലും അമ്പരന്നുപോയിരുന്നു. 2022 സെപ്തംബര്‍ രണ്ടിന് വലേറിയ കാര്‍ലോയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാനെത്തുകയും ചെയ്തിരുന്നു.