വത്തിക്കാന്‍ സിറ്റി: ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ എട്ട് ആഴ്ചത്തേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പബ്ലിക്ക് മാസ് അര്‍പ്പിക്കുന്നതല്ല. ജൂലൈ എട്ടുമുതല്‍ സെപ്തംബര്‍ ഒന്നുവരെയുളള ദിവസങ്ങളിലെ പൊതുവിശുദ്ധബലികളാണ് ഒഴിവാക്കിയിരിക്കുന്നത്. തന്റെ പൊന്തിഫിക്കേറ്റിലെ ഏറ്റവും ദൈര്ഘ്യമേറിയ അന്താരാഷ്ട്ര യാത്രകള്‍ക്ക് തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്. നിലവില്‍ രണ്ടു യാത്രകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇഡോനേഷ്യ, പാപ്പുവാ ന്യൂഗിനിയ, ഈസ്റ്റ് തിമോര്‍,സിംഗപ്പൂര്‍ എന്നിവയാണ് പാപ്പായുടെ പ്രധാന സന്ദര്‍ശനകേന്ദ്രങ്ങള്‍