കൊളംബോ: ലോകമനസ്സാക്ഷിയെ നടുക്കിക്കളഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തിരാവസ്ഥ അവസാനിച്ചു. നാലു മാസങ്ങള്‍ക്ക് ശേഷമാണ് അടിയന്തിരാവസ്ഥ അവസാനിപ്പിച്ചിരിക്കുന്നത്. ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തിലാണ് കത്തോലിക്കാ ദേവാലയങ്ങള്‍ ഉള്‍പ്പടെ ശ്രീലങ്കയില്‍ ചാവേറാക്രമണം നടന്നത്. 258 ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്.
ചാവേറാക്രമണത്തെ കുറിച്ച് സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു.
സുരക്ഷാകാര്യങ്ങളിലുണ്ടായ വീഴ്ചയും മുന്നറിയിപ്പുകള്‍ അവഗണിച്ചതുമാണ് ചാവേറാക്രമണത്തിന് കാരണമായിത്തീര്‍ന്നതെന്ന് പരക്കെ ആരോപണമുണ്ടായിരുന്നു.