തുര്‍ക്കി: തുര്‍ക്കിയിലെ കത്തോലിക്കാസഭ തുര്‍ക്കിയെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചു. സെന്റ് ജോണ്‍സ് കത്തീഡ്രലിലായിരുന്നു ചടങ്ങുകള്‍. തുര്‍ക്കിയുടെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ മോണ്‍. മാരെക്കിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. അര്‍മേനിയന്‍, സിറിയക്, കല്‍ദായ, ആംഗ്ലിക്കന്‍ സഭാവിഭാഗങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
150 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇക്വഡോറാണ് ലോകത്തില്‍ ആദ്യമായി ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ട രാജ്യം.