തിരുസഭയുടെ ചരിത്രത്തില്‍ അന്തോണി എന്ന് പേരുള്ള ഒന്നിലധികം വിശുദ്ധരുണ്ട്. ഉദാഹരണത്തിന് ഈജിപ്തിലെ വിശുദ്ധ അന്തോണി. അന്തോണി ദ ഗ്രേറ്റ് എന്നും ഇദ്ദേഹത്തിന് പേരുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിയായിരുന്നു അദ്ദേഹം. മറ്റൊരു അന്തോണി പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് അന്തോണി സക്കറിയായാണ്,. എന്നാല്‍ ഇവരാരുമല്ല കാണാതെ പോയ സാധനങ്ങള്‍ കണ്ടുകിട്ടാന്‍ സഹായിക്കുന്ന മധ്യസ്ഥന്‍. അത് പാദുവായിലെ വിശുദ്ധ അന്തോണിസാണ്. ലിസ്ബണിലെ അന്തോണി എന്നും ഈ വിശുദ്ധന്‍ അറിയപ്പെടുന്നു. കാണാതെ പോയ ഏതു സാധനങ്ങളും തിരികെ കിട്ടാന്‍ വേണ്ടി വിശ്വാസത്തോടെ അന്തോണീസിനോട് മാധ്യസ്ഥംയാചിച്ചുപ്രാര്‍ത്ഥിച്ചുകൊള്ളൂ. ഫലം ഉറപ്പ്.